Showing posts with label subtitles. Show all posts
Showing posts with label subtitles. Show all posts

Saturday, November 3, 2012

നന്ദി, സഹകരണം തുടരുക. Thanks for the Support and Please Continue


Children of Heaven ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് കഴിഞു ഇങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇത്രയധികം മുന്നോട്ടു പോകുമെന്നും വേറെയും സിനിമകള്‍ ചെയാന്‍ സാധിക്കുമെന്നും. ഇപ്പോള്‍ Children of Heaven ശേഷം മൂന്നു സിനിമകള്‍ ആണ് നമ്മള്‍ തുടങ്ങിയത്. Psycho, Inception, Cinema Paradiso

Psycho - http://www.facebook.com/groups/MSONEsubs/276706439099015/ (70.94% Completed)

Inception - http://www.facebook.com/groups/MSONEsubs/277831512319841/   (76.69% Completed)

ഇവ രണ്ടും ഗ്രൂപ്പില്‍ തന്നെ പുരോഗമിച്ചപ്പോള്‍ Cinema Paradiso നമ്മള്‍ കുറച്ചു കൂടി സൌകര്യപ്രദമായ വിക്കി പേജില്‍ ആണ് തുടങ്ങിയത്. അവിടെ പലരും സഹകരിക്കുന്നുണ്ട്, ആരൊക്കെ എന്ന് Msone പ്രവര്‍ത്തകര്‍ മോണിട്ടര്‍ ചെയ്യുന്നുമുണ്ട് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. സിനിമ പരദൈസോ മുഴുമിപ്പിക്കാന്‍ ഏവരും സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. താഴെ ഉള്ളതാണ് അതിന്റെ ലിങ്ക്.

Cinema Paradiso Editing Page - http://ml.msonesubs.wikia.com/wiki/Cinema_Paradiso    (10.97% Completed)

എഡിറ്റിംഗ് എങ്ങനെ വിക്കി പേജില്‍ നടത്താം എന്നതിനെ കുറിച്ച് ഇവിടെ വായിക്കാം

Cinema Paradiso Instructions - http://www.facebook.com/groups/MSONEsubs/permalink/278273418942317/


അക്ഷര തെറ്റുകള്‍ തിരുത്തല്‍ തൊട്ടു നൂറു വരിയെങ്കില്‍ നൂറു വരി എഡിറ്റ്‌ ചെയ്യുന്നത് അടക്കം നിങ്ങള്ക്ക് കഴിയാവുന്ന സഹായം ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ഇതേ കുറിച്ച് അറിയിക്കുക, അവരെയും ഇതില്‍ പങ്കാളികളാക്കുക അങ്ങനെ കഴിയുന്ന എന്തും ചെയ്യുക.

നന്ദി
Msone Group

???????????????????????????????????????????????????????????
???????????????????????????????????????????????????????????
????                                                                                         ????
???? MSONE SUBS - Malayalam Subtitles for Everyone          ????
????                                                                                         ????
???????????????????????????????????????????????????????????
???????????????????????????????????????????????????????????







Wednesday, October 31, 2012

എങ്ങനെ മലയാളം സബ്ടൈറ്റില്‍ കാണാം (How to Read Malayalam Subtitles)


ഇവിടെ നിന്നും ലഭിക്കുന്ന എല്ലാ മലയാളം സബ്ടൈറ്റിലുകളും UNICODE ഫോണ്ട്സ് ആണ് ഉപയോഗിക്കുന്നത് (പേടിക്കേണ്ട കാര്യം പറയുന്നു എന്നേയുള്ളു, ഇതൊന്നും നിങ്ങള്‍ അറിയേണ്ടതല്ല),

VLC MEDIA PLAYER ഉപയോഗിക്കുന്ന ആളുകള്‍ അതാതു സബ്ടൈറ്റിലുകളുടെ isx/sub ഫോര്‍മാറ്റില്‍ ഉള്ള സബ്ടൈറ്റിലുകള്‍ ഡൌണ്‍ലോഡ് ചെയ്തു സിനിമ ഉള്ള അതെ ഫോള്‍ഡരില്‍ ഇട്ടിട്ടു സിനിമയുടെ അതെ പേര് കൊടുക്കുക, ഇതേ രീതിയില്‍ DVDയിലേക്ക് BURN ചെയ്‌താല്‍ DVD പ്ലെയറിലും സിനിമ കാണാന്‍ സാധിക്കും.

ഒന്ന്
****
നിങ്ങള്‍ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ (മിക്കവാറും അങ്ങനെ ആയിരിക്കും എന്ന് കരുതുന്നു). WINDOWSല്‍ തന്നെ അടങ്ങിയിട്ടുള്ള WINDOWS MEDIA PLAYERല്‍ കാണാവുന്നതാണ്. അതിനു വേണ്ടി ആദ്യം ചെയ്യേണ്ടത് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലിന്‍റെ പേര് മൂവീ ഫയലിന്‍റെ പേര് തന്നെ ആക്കുക എന്നതാണ്. എന്നിട്ട്‌ സബ്ടൈറ്റിലും മൂവിയും ഒരു ഫോള്‍ഡറില്‍ തന്നെ ഇടുക. ഇനി മൂവീ തുറന്നാല്‍ മലയാളം സബ്ടൈറ്റില്‍ കാണാവുന്നതാണ്.

രണ്ടു
*****
KM PLAYER അല്ലെങ്കില്‍ MEDIA PLAYER CLASSIC എന്നീ സൌജന്യ മീഡിയ പ്ലെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുക എന്നതാണത്.





മേല്പറഞ്ഞ ലിങ്കുകള്‍ വഴി രണ്ടു പ്ലെയറുകളും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് (ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ മതി കേട്ടോ)

ഇനി വളരെ എളുപ്പം ആണ്, മൂവീ പ്ലേ ചെയ്യുക, നമ്മുടെ സബ്ടൈറ്റില്‍ അതിലേക്കു DRAG&DROP ചെയ്യുക. അല്ലെങ്കില്‍ RIGHT CLICK ചെയ്തു SUBTITLES എന്നാ ഓപ്ഷനില്‍ ചെന്ന് സെലെക്റ്റ് ഫയല്‍ ചെയ്താലും മതി. ഇനി നേരത്തെ ചെയ്ത പോലെ ഒരേ പേര് കൊടുത്താല്‍ എപ്പോഴും ഈ വലിച്ചിടുന്നതും സബ്ടൈറ്റില്‍ സെലെക്റ്റ് ചെയ്യുന്നതും ഒഴിവാക്കാം.

Happy Movie Watching in മലയാളം സബ്സ്

||*******************************||
|| M-Sone Malayalam Subs for Everyone ||
||*******************************||

തര്‍ജിമ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്,(How to Make Malayalam Subtitles?) (For Windows 7 users)


മലയാള സബ് ടൈറ്റില്‍ ഉണ്ടാക്കുക എന്നാല്‍ ഇതില്‍ മായാജാലം ഒന്നുമില്ല, വളരെ straight forword ആയ സംഗതി ആണ്, അത് കൊണ്ട് തന്നെ അത്ര എളുപ്പത്തില്‍ നടക്കുകയും ഇല്ല. കാരണം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് ഒരു ക്ലിക്കില്‍ വിവര്‍ത്തനം നടത്താന്‍ യാതൊരു വിധത്തിലുള്ള സംവിധാനവും നിലവില്‍ ഇല്ല എന്നത് തന്നെ ആണ്. ഗോകുല്‍ പറഞ്ഞത് പോലെ ദക്ഷിണ ഇന്ത്യയിലെ എല്ലാ ഭാഷയ്ക്കും വിവര്‍ത്തനം സാധ്യമാക്കിയിട്ടും മലയാളത്തിനു അത് നടപ്പില്‍ ആക്കാത്ത ഗൂഗിളിന്‍റെ നിലപാടില്‍ പുച്ഛം വാരി വിതറിക്കൊണ്ട് കാര്യത്തിലേക്ക് കടക്കാം

സിനിമ തര്‍ജിമ ചെയ്യുന്നവര്‍ ആദ്യമായി സിനിമ കൈയില്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക, ഇല്ലെങ്കിലും എഡിറ്റിംഗ് നടക്കും എങ്കിലും ചില സാഹചര്യങ്ങളില്‍ സിനിമ കണ്ടു സാഹചര്യത്തിന് അനുസരിച്ച് മലയാളീകരിക്കേണ്ടി വരും സംഭാഷണങ്ങള്‍, ഇംഗ്ലീഷില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം ചിലപ്പോള്‍ കല്ല്‌ കടിചെക്കാം.

നോട്ട്പാഡില്‍ തുറന്നു എഡിറ്റ്‌ ചെയ്യുന്ന രീതി പിന്തുടരാവുന്നതാണ്.
ഇങ്ങിനെ ചെയ്യുമ്പോള്‍ ആദ്യത്തെ സേവ് ചെയ്യുന്ന സാഹചര്യത്തില്‍ File-->save as ക്ലിക്ക് ചെയ്തു ഫയല്‍ നാമം കൊടുക്കെണ്ടത്തിനു താഴെ ആയി Encodng എന്നാ ഡ്രോപ്പ് ഡൌണ്‍ മെനുവില്‍ നിന്ന് ASCII എന്നത് മാറ്റി Unicode ആക്കി മാറ്റുക. ഓര്‍ക്കുക ഒരുപാട് എഡിറ്റ്‌ നടത്തിയതിനു ശേഷം സേവ് ചെയ്യുമ്പോള്‍ ഇത് മറന്നു പോയാല്‍ നിങ്ങള്‍ പരിതപിക്കേണ്ടി വരും കാരണം പിന്നീട് നിങ്ങള്‍ തുറക്കുമ്പോള്‍ മലയാളത്തിനു പകരം കുറെ ഇഷ്ട്ടികകള്‍ ആയിരിക്കും കാണുക, മലയാളം എല്ലാം നഷ്ട്ടപെടും. ആയതിനാല്‍ ഇടയ്ക്കിടയ്ക്ക് സേവ് ചെയ്യുക ആദ്യം സേവ് ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞ കാര്യം മറക്കാതിരിക്കുക

ഇനി ഗ്രൂപ്പിന്റെ ഫയല്‍ സെക്ഷനില്‍ നിന്നും SubtitleEdit എന്നാ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതാ ലിങ്ക്


ഇതില്‍ നമ്മുടെ സബ്ടൈറ്റില്‍ തുറക്കുക ഇതിലും മുകളില്‍ വലത്ത് ഭാഗത്ത്‌ Encoding കാണാവുന്നതാണ് അത് 1200:Unicode എന്നതാക്കി മാറ്റുക, പിന്നീട് തര്‍ജിമ ചെയ്യുമ്പോള്‍ ഒറിജിനല്‍ ഫയല്‍ വലതു ഭാഗത്ത്‌ വേറെ താനെ കാണുന്നതിനു വേണ്ടി File-->Open Original Subtitle(Translator mode...) എന്ന സൗകര്യം ഉപയോഗിക്കാം, ഇതില്‍ നിങ്ങള്‍ ആദ്യം തുറന്ന ഫയല്‍ തന്നെ തുറക്കുക. ഇപ്പോള്‍ ഒരു ഫയല്‍ നിങ്ങളുടെ ഇടതു ഭാഗത്തും വേറെ ഒരെണ്ണം നിങ്ങളുടെ വലതു ഭാഗത്തും കാണാം. വലതു ഭാഗത്തുള്ളത് അതെ പടി നില്‍ക്കുകയും ഇടതു ഭാഗത്ത് ഉള്ളത് നിങ്ങള്ക്ക് എഡിറ്റ്‌ ചെയ്യുകയും ചെയ്യാം. . . ഒരു വരി ഇതേ പടി ഓര്മ വച്ച് മുഴുവന്‍ വിവര്‍ത്തനം ചെയ്യുന്ന ബുദ്ധിമുട്ട് ഇത് മൂലം ഒഴിവാക്കാം നിങ്ങളുടെ റെഫെറന്സിനു വേണ്ടി വലതു ഭാഗത്ത്‌ ഒറിജിനല്‍ വരികള്‍ ഇപ്പോഴും കാണാം. . . പിന്നെ നിങ്ങളുടെ വര്‍ക്ക് സേവ് ചെയ്തതിനു ശേഷം അതിന്റെ ഒരു കോപ്പി വേറെ ഉണ്ടാക്കി സേവ് ചെയ്യുക, ഇത് ചെയ്യാത്ത പക്ഷം ചില പ്രശ്നങ്ങള്‍ എനിക്ക് നേരിട്ട്, എന്തായാലും ഒരു കോപ്പി വേറെ സേവ് ചെയ്തു വച്ചോളു, റിസ്ക്‌ എടുക്കേണ്ട

SubtitleEdit സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എങ്ങനെ എഡിറ്റ്‌ ചെയ്യാം എന്നതു മനസിലാക്കാന്‍ താഴെയുള്ള വീഡിയോ കണ്ടു നോക്കൂ



ഇനി SubtitleEditല്‍ തന്നെ വീഡിയോ കാണാന്‍ സാധിക്കും, കൂടുതല്‍ സൗകര്യം ഇത് മൂലം ഉണ്ട്, അതിനായി Video-->Open Video File കൊടുക്കുക, എന്നിട്ട് നമ്മുടെ പടം സെലെക്റ്റ് ചെയ്യുക, താഴത് വലതു ഭാഗത്ത്‌ വീഡിയോ വരണം. ഇല്ലെങ്കില്‍ Video--> Show/Hide Video എന്നത് സെലെക്റ്റ് ചെയ്യുക അല്ലെങ്കില്‍ CTRL+Q അമര്‍ത്തുക. ഇപ്പോള്‍ താങ്കള്‍ക്കു വീഡിയോ കാണാം. . എഡിറ്റ്‌ ചെയ്യുന്നതിന് അനുസരിച്ച് സാബ്‌ ടൈറ്റില്‍ അപ്പോള്‍ തന്നെ വീഡിയോയിലും കാണാന്‍ സാധിക്കും


Happy Translating,My translators

||******************************||
||M-Sone Malayalam Subs for Everyone||
||******************************||