Monday, December 31, 2012

ബൈസിക്കിള്‍ തീവ്സ് മലയാളം സബ്‌ടൈറ്റില്‍സ് - Bicycle Theives (1948) Malayalam Subtitles


എം-സോണ്‍ പ്രോജക്റ്റ്: 12

എം-സോണ്‍ അംഗം ഷുഹെയില്‍ ചെയ്ത പരിഭാഷ. ചിത്രം ബൈസിക്കിള്‍ തീവ്സ് (Bicycle Thieves, 1948)



വിക്ടോറിയ ഡീ സിക്കയുടെ ഈ ഇറ്റാലിയന്‍ ക്ലാസിക്‌ എക്കാലത്തെയും മികച്ച ഒരു ക്ലാസിക്‌ ചിത്രം ആണ്. .  നവറിയലിസ്റ്റിക് ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഈ ചിത്രം. തന്റെ ജോലി ആവശ്യത്തിനുപയോഗിക്കുന്ന കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ തിരയുന്ന ഒരു ദരിദ്രമനുഷ്യന്റെ കഥയാണ്‌ ഈ ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുന്നത്. ല്യൂഗി ബാർട്ടോലിനി ഇതേ പേരിൽ എഴുതിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്‌ ഈ ചലച്ചിത്രം. ലാമ്പർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. രണ്ട് ലോകമഹായുദ്ധങ്ങള്‍ സൃഷ്ടിച്ച - പറഞ്ഞാലും പറഞ്ഞാലും തീരാത്ത യുദ്ധക്കെടുതികളും, ദാ‍രിദ്ര്യവും, തൊഴിലില്ലായ്മയും മൂലം വീര്‍പ്പുമുട്ടുന്ന ഇറ്റലിയുടെ ദുരിതാവസ്ഥ പ്രതിഫലിക്കുന്ന ചിത്രമാണ് ‘ ദ ബൈസിക്കിള്‍ തീവ്സ്

Film: Bicycle Thieves (1948)
Language: Italian
Director: Vittoria De Sicca
Frame Rate: 23.976 FPS
Format: Avi, Mkv, Blue ray RIP

Download

SRT
****
OpenSubtitles

DropBox

VLC Format (idx/SUB)
******************
DropBox



Saturday, December 22, 2012

ഇം ജൂലി മലയാളം സബ്ടൈറ്റില്‍സ് - Im Juli (2000) Malayalam subtitles


എം-സോണ്‍ പ്രോജക്റ്റ്: 11

എം-സോണ്‍ അംഗം ശ്രീജിത്ത്‌ ചെയ്ത പരിഭാഷ ചിത്രം - ഇം ജൂലൈ (Im Juli, 2000)



ഫതിഹ് അകിന്‍ സംവിധാനം ചെയ്ത ഇം ജൂലി എന്നാ ജര്‍മന്‍ ചലച്ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്, റോഡ്‌ മൂവിയുടെ ത്രില്‍ ഉള്ള ഈ ചിത്രം
സംവിധാന മികവു കൊണ്ടും സ്ത്രീ പക്ഷ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. ഒരു മോതിരത്തിന്റെ ഭാഗ്യം കൊണ്ട് കണ്ടുമുട്ടിയ പെണ്ണിനെ തേടി
ഇസ്താന്ബുള്ളിലേക്ക് നായകന്‍ നടത്തുന്ന യാത്ര ആണ് സിനിമയുടെ ഇതിവൃത്തം. . ഈ യാത്രയില്‍ നായകനെ സ്നേഹിക്കുന്ന മറ്റൊരു നായിക കൂടി ചേരുന്നു. പല ക്ലേശങ്ങള്‍ക്ക്‌ ഒടുവില്‍ ചേരേണ്ടവര്‍ തമ്മില്‍ ചേരുമ്പോള്‍ കഥയ്ക്ക് ഒരു ശുഭാന്ത്യം ഉണ്ടാവുന്നു.

റണ്‍ ലോല റണ്‍ എന്നാ സിനിമയിലെ നായകന്‍ മോറിട്സം  ക്രിസ്ടീന പോളും മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. . . ഇതിലെ അഭിനയത്തിന് മികച്ച നായകനുള്ള അവാര്‍ഡ്‌ മോറിട്സിനു  ലഭിച്ചു


Film: Im Juli (2000)
Director: Fatih Akin
Language: German
Run Time: 95 Minutes
Frame Rate: 25 FPS

Download

SRT
****
Dropbox

OpenSubtitles (25 Fps) (25 Fps)
OpenSubtitles (23.976 FPS)


VLC Format (idx/SUB)
********************
Dropbox

Tuesday, December 18, 2012

ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് മലയാളം സബ്ടൈറ്റില്‍സ് - The Silence of the lambs Malayalam Subtitles


എം-സോണ്‍ പത്തു പ്രോജക്റ്റ് തികയ്ക്കുന്നു. . . ഈ മാസത്തെ അഞ്ചാമത് റിലീസ്. . എം-സോണ്‍ അംഗം ജെഷിമോന്‍ ചെയ്ത പരിഭാഷ ചിത്രം - സൈലന്‍സ് ഓഫ് ദി ലാംബ്സ് 1991 (SILENCE OF THE LAMBS)





ജോനാഥന്‍ ഡെമെയുടെ സംവിധാനത്തില്‍ 1991ല്‍ പുറതിറങ്ങിയ ത്രില്ലെര്‍ വിഭാഗത്തില്‍ പെട്ട സിനിമയാണ് സൈലന്‍സ് ഓഫ് ലാംബ്സ്‌ .ബഫലോ ബില്‍ എന്ന ക്രൂരനായ സൈക്കോ കില്ലറെ കുടുക്കുക എന്നാ ലെക്ഷ്യവുമായി ഇറങ്ങിയ ക്ലാരിസ് സ്ടാര്‍ലിങ്ങിനു അതിനായി മറ്റൊരു സൈക്കോ കില്ലര്‍ ആയ ഹാനിബാള്‍ ലെക്ടരിന്റെ സഹായം തേടുന്നു.പക്ഷെ ബഫലോ ബില്ലെനെക്കാലും അപകടകാരിയായ ലെകടര്‍ ഈ അവസരം മുതലെടുക്കുന്നു .ജൂഡി ഫോസ്ടര്‍ ആന്റണി ഹോപ്കിന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം അഞ്ചു ഓസ്കാറുകള്‍ കരസ്ഥമാക്കി .ഈ ചിത്രം പ്രധാനമായും ഓര്‍മിക്കപ്പെടുന്നത് ആന്റണി ഹോപ്കിന്‍സിന്റെ പ്രകടനത്തിലാണ് .(കടപ്പാട്: അരുണ്‍ )

Film: The Silence of the lambs(1991)
Director: Jonathan Deme
FPS: 23.976 FPS
Running Time: 114 Minutes

SRT

Download - Dropbox

OpenSubtitles.org - Download - Open Subtitles

VLC Format (idx/SUB)

Download - Dropbox

Saturday, December 15, 2012

3 Monkeys Malayalam Subtitles - ത്രീ മങ്കീസ്‌ മലയാളം സബ്ടൈറ്റില്‍സ്


എം-സോണ്‍ Project Number 9
3 Monkeys
Translator: Shuheil MdS

ഈ മാസത്തെ നാലാമത് ചിത്രം, 2008ല്‍ പുറത്തിറങ്ങിയ ത്രീ മങ്കീസ്‌. ഒരു ടര്‍ക്കിഷ് ചിത്രം.




തുര്‍ക്കിയിലെ നവസിനിമയുടെ വക്താവായി മാറിക്കഴിഞ്ഞ Nuri Bilge Ceylan-ന്റെ “ത്രീ മങ്കീസ്” (2008). കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ്  സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവ ലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന
ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങള്‍ തേടിയുള്ള ഒരു സാഹസികയാത്ര തന്നെയാണിത്. (കടപ്പാട്: ജിഗീഷ് സ്പേസ് )


2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിയ ചിത്രമാണ്‌

`ത്രീ മങ്കീസ്‌'

Film: 3 Monkeys (2008)
Run Time:100 Minutes
FPS: 23.976
Director:Nuri Bilje Ceylan

SRT
Download
Opensubtitles.org

VLC Format (idx/SUB)
Download

Saturday, December 8, 2012

Run Lola Run (1998) Malayalam Subtitles, റണ്‍ ലോല റണ്‍ - മലയാളം സബ്ടൈറ്റില്‍സ്


എം-സോണിന്‍റെ ഈ മാസത്തെ രണ്ടാമത്തെ ചിത്രം. എം-സോണ്‍ അംഗം പ്രമോദ് കുമാര്‍ ചെയ്ത പരിഭാഷ

ചിത്രം, ലോലയുടെ ഓട്ടം (Run Lola Run)



ലോലയുടെ ഓട്ടം (Run Lola Run) (1998), ടോം ടൈക്‌വർ,


ആഖ്യാനഘടനയിലെ ധീരമായ പരീക്ഷണമാണ് 'റൺ ലോല റൺ' . വിധിനിയോഗങ്ങൾപോലുള്ള അതിഭൗതിക പ്രശ്നങ്ങളാണ് ജർമ്മൻ സംവിധായകനായ ടോം ടൈക്‌വർ തൻറെ ഈ വിത്യസ്തമായ സിനിമയിൽ ചർച്ചയ്ക്ക് എടുക്കുന്നത്. സമയത്തിന് എതിരെ കുതിക്കുന്ന ലോല എന്ന പെൺകുട്ടിയോടൊപ്പം മൂന്ന് വിത്യസ്ത യാത്ര നടത്താൻ പ്രേക്ഷകനെ ക്ഷണിക്കുന്നു ഈ സിനിമ. ആഖ്യനരീതി, ബിംബങ്ങൾ, ശബ്ദങ്ങൾ, സാങ്കേതികത എന്നിവയുടെ സമർത്ഥമായ സന്നിവേശത്തിലൂടെ പ്രേക്ഷകൻറെ ഇന്ദ്രിയങ്ങളെ പ്രക്ഷുബ്ധമാക്കുകയും ധൈഷണികതയെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു ഈ പരീക്ഷണചിത്രം സാങ്കേതിക മാനസിക (Techno mind game) ക്രീഡ കൂടിയാണ്.


Film: Run Lola Run (Lola Rentt, 1998)
Director: Tom Tykwer
Language: German
Run Time: 80 Minutes
Frame Rate: 23.976 FPS

SRT
****
റണ്‍ ലോല റണ്‍ (Run Lola Run)
mirror
റണ്‍ ലോല റണ്‍ (Run Lola Run) Mirror

VLC Fromat (idx/SUB)

റണ്‍ ലോല റണ്‍ (Run Lola Run)
mirror
റണ്‍ ലോല റണ്‍ (Run Lola Run) Mirror








Friday, December 7, 2012

Taste of Cherry (1997) - Malayalam Subtitles, ടേസ്റ്റ്ഓഫ് ചെറി മലയാളം സബ്ടൈറ്റില്‍സ്


എം-സോണ്‍ ഡിസംബര്‍ മാസത്തില്‍ ഉറപ്പു നല്‍കിയത് നാല് ചിത്രങ്ങള്‍ ആണ്.

റണ്‍ ലോല റണ്‍
റീഡര്‍
ടേസ്റ്റ് ഓഫ് ചെറി
സൈലന്‍സ് ഓഫ് ദി ലാംബ്സ്

തീര്‍ച്ചയായും ഈ വാക്ക് ഞങ്ങള്‍ പാലിക്കും, കഴിയുമെങ്കില്‍ ഒരെണ്ണം അധികം ചെയ്യും എന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുകയാണ്. കൂടാതെ ഈ മാസത്തെ ആദ്യ പ്രോജക്റ്റ് പുറത്തിറക്കുകയാണ്. എം-സോണ്‍ സജീവ അംഗം ശുഹൈല്‍ ചെയ്ത പരിഭാഷ, ചിത്രം. ടേസ്റ്റ് ഓഫ് ചെറി (Tasteof Cherry)



1997-ലെ കാന്‍ ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ അവാര്‍ഡ് നേടിയ ചിത്രമാണ് ടേസ്റ്റ് ഓഫ് ചെറി. വ്യത്യസ്തമായ ഒരു പ്രമേയമാണ് സംവിധായകന്‍ 'ചെറിപ്പഴത്തിന്റെ രുചി' (TAST OF CHERRY - 1997)യെന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആത്മഹത്യചെയ്യാന്‍ നിശ്ചയിച്ച ബാദിയെന്ന മദ്ധ്യവയസ്‌കന്‍ ഈ കൃത്യത്തിന് തന്നെ സഹായിക്കാന്‍ തയ്യാറുള്ള ഒരു സഹായിയെ തേടിയിറങ്ങുകയാണ്. വലിയ തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടും ആരും അയാളെ സഹായിക്കാന്‍ മുന്നോട്ടു വരുന്നില്ല. പലരും കുറ്റവാളിയെപ്പോലെയും ഭീതിയോടെയുമാണ് അയാളെ നോക്കിക്കാണുന്നത്. (Source: ആചെപ്പു റിപ്പോര്‍ട്ട്).


Film: Taste of Cherry (1997)
Run Time: 99 Minutes
Frame Rate: 23.976 FPS
Director: Abbas KIARASTOMI


SRT
****
ടേസ്റ്റ് ഓഫ് ചെറി (Taste of Cherry)
mirror
ടേസ്റ്റ് ഓഫ് ചെറി (Taste of Cherry) Mirror Link

VLC Format (idx/SUB)
*******************
ടേസ്റ്റ് ഓഫ് ചെറി (Taste of Cherry)
mirror
ടേസ്റ്റ് ഓഫ് ചെറി (Taste of Cherry) Mirron Link

Sunday, December 2, 2012

The Reader Malayalam Subtitle ദി റീഡർ മലയാളം സബ്ടൈറ്റിൽ


എം.സോൺ അവതരിപ്പിക്കുന്നു  The Reader ന്റെ മലയാളം സബ്ടൈറ്റിൽ

യുദ്ധാനന്തര ജർമ്മനിയിൽ, അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന ഒരു സ്ത്രീ-പുരുഷ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ Stephen Daldry സംവിധാനം ചെയ്ത ദി റീഡർ എന്ന ചിത്രത്തിന്റെ പ്രമേയം രൂപപ്പെടുന്നത്‌. 'റീഡർ' എന്ന പേരു സൂചിപ്പിക്കുന്നതു പോലെ പ്രമേയത്തിന്റെ വളർച്ച സാഹിത്യവുമായും വായനയുമായുമൊക്കെ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; എങ്കിലും ഈ ചിത്രം പ്രാഥമികമായി മനുഷ്യത്വത്തെപറ്റിയും, അനിവാര്യമായ സന്ദർഭങ്ങളിൽ ശിഥിലമാകുന്ന മൊറാലിറ്റിയെക്കുറിച്ചും, പരീക്ഷിക്കപ്പെടുന്നവരുടെ നിസ്സഹായതയെക്കുറിച്ചുമാണ്‌ വാചാലമാകുന്നത്‌. സാധാരണക്കാരനായ ഒരു പുരുഷൻ പരിചയപ്പെടുവാനും അടുത്തിടപഴകുവാനും ഒരുവേള പ്രേമം തോന്നുവാനും മാത്രം നന്മകളുള്ള ഒരു സ്ത്രീ ഭൂതകാലത്തെ ഒരു ഫാസിസ്റ്റ്‌ കൂട്ടക്കൊലയ്ക്ക്‌ കൂട്ടുത്തരവാദിയാണെന്നു വന്നാൽ..?

ഹിറ്റ്‌ലറുടെ കാലത്ത്‌ ജർമ്മനിയിൽ ജീവിച്ചിരുന്ന, ജൂതന്മാരല്ലാത്തവരുടെ മനുഷ്യത്വത്തെക്കുറിച്ച്‌ നിങ്ങൾ കരുതുന്നതെന്താണ്‌? ഒരു പ്രത്യേക കാലത്ത്‌ ഒരു ദേശത്തു ജീവിച്ചിരുന്ന ഭൂരിഭാഗം പേരും ദുർബലമായ മനസാക്ഷിയുടെ ഉടമകളായിരുന്നുവെന്നു നമുക്ക്‌ വിശ്വസിക്കാമോ? ഈ ചിത്രം പറയുന്നത്‌ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ്‌ ഭരണത്തെ നടപ്പിൽ വരുത്തുവാൻ അപ്രധാനമായ റോളുകൾ കൈകാര്യം ചെയ്ത പലരും എന്നെയും നിങ്ങളെയും പോലെ സാധാരണ മനുഷ്യരായിരുന്നു എന്നാണ്‌. അവിടെ ഉയരുന്ന ചോദ്യമാകട്ടെ, സമാനമായ ഒരു സാഹചര്യത്തിൽ നിങ്ങളെന്തു ചെയ്യുമായിരുന്നു എന്നാണ്‌?എല്ലാ മനുഷ്യർക്കും തങ്ങളുൾപ്പെടുന്ന സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നീങ്ങാനുള്ള ശക്തമായ പ്രേരണയുണ്ട്‌. അധികം പേരും, സമാനമായ സാഹചര്യങ്ങളിൽ, ലോകത്തെവിടെയായാലും എളുപ്പമുള്ള വഴി തെരഞ്ഞെടുക്കുവാൻ ശ്രമിക്കുമെന്നതാണ്‌, ഭീകരമെങ്കിലും, യാഥാർത്ഥ്യത്തോടു ചേർന്നു നിൽക്കുന്നത്‌.

Courtesy:http://thinkingframes.blogspot.in/2009_02_01_archive.html




പരിഭാഷപ്പെടുത്തിയത് എം-സോണ്‍ അംഗം ജെഷിമോന്‍
Details:
Movie: The Reader
Year: 2008
Diector: Stephen Daldry
Format: DvD RiP
Running Time: 124 Minutes
Frame Rate: 23.976 FPS

Download Links

SRT File
********
Download
Mirror Download

For VLC (idx/SUB)
*****************
Download 
Mirror  Download

Download From Open Sutitles
The Reader 2008