എം-സോണ്‍ Project Number 9
3 Monkeys
Translator: Shuheil MdS
ഈ മാസത്തെ നാലാമത് ചിത്രം, 2008ല്‍ പുറത്തിറങ്ങിയ ത്രീ മങ്കീസ്. ഒരു ടര്‍ക്കിഷ് ചിത്രം.
തുര്‍ക്കിയിലെ നവസിനിമയുടെ വക്താവായി മാറിക്കഴിഞ്ഞ Nuri Bilge Ceylan-ന്റെ “ത്രീ മങ്കീസ്” (2008). കുറ്റകൃത്യത്തിന്റെയും അഗമ്യഗമനത്തിന്റെയും വിശ്വാസവഞ്ചനയുടെയും നുണകളുടെയും ലോകത്തേക്കാണ് സംവിധായകന്‍ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഒരു ടൈപ്പ്-സ്റ്റഡിയിലെന്നപോലെ കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ അങ്ങേയറ്റം ഒതുക്കിപ്പറയുന്ന ഇംപ്രഷനിസ്റ്റ് രീതിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവ ലംബിക്കുന്നത്. അലറിപ്പായുന്ന തീവണ്ടിയും മൂടിക്കെട്ടിയ ആകാശവും വിഷാദം അലതല്ലുന്ന
ഇസ്താംബുളിലെ ജലപ്പരപ്പുകളും മഴയും ഇടിമുഴക്കവും ചേര്‍ന്ന ബിംബകല്പനകളിലൂടെ, മനുഷ്യമനസ്സിലെ ചുഴികളും മലരികളും നിറഞ്ഞ ഗുപ്തകാമനകളുടെ ആഴങ്ങള്‍ തേടിയുള്ള ഒരു സാഹസികയാത്ര തന്നെയാണിത്. (കടപ്പാട്: ജിഗീഷ് സ്പേസ് )
2008-ല്‍ കാനിലെ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ചിത്രമാണ്
`ത്രീ മങ്കീസ്'
Film: 3 Monkeys (2008)
Run Time:100 Minutes
FPS: 23.976
Director:Nuri Bilje Ceylan
SRT
Download
Opensubtitles.org
VLC Format (idx/SUB)
Download
വളരെ നല്ല ഒരു സംരംഭം
ReplyDelete