Saturday, November 24, 2012

MSone Malayalam Subtitles Pack 1 - November 2012


മലയാളം സബ്ടൈറ്റില്‍ പാക്ക് 1 - നവംബര്‍ 2012
*****************************************************************

ഈ സംരംഭം തുടങ്ങിയിട്ട് ഒരു മാസം ആയിരിക്കുന്നു, വെറും ഒരു മാസത്തില്‍ അഞ്ചു സിനിമകള്‍ക്ക്‌ സബ്ടൈറ്റില്‍ തയ്യാറാക്കാന്‍ നമുക്ക് സാധിച്ചു എന്നത് ചെറിയ കാര്യമല്ല. ഈ സംരംഭത്തില്‍ ഒത്തു പ്രവര്‍ത്തിച്ചാല്‍ ഇനിയും നമുക്ക് ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ അമ്പതു കൊല്ലത്തിലെ പ്രധാനപെട്ട സിനിമകള്‍ എല്ലാം തന്നെ മലയാളം സബ്ടൈറ്റില്‍ ഉപയോഗിച്ച് കാണാന്‍ സാധിക്കുന്ന ഒരു കാലം വിദൂരമല്ല. ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ ഇനിയും ആള്‍ക്കാര്‍ വരേണ്ടതുണ്ട്. ഇത് വരെ ഈ സംരംഭത്തില്‍ പങ്കാളികള്‍ ആയ ഏവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തന്നെ മറ്റുള്ളവരോടും ഈ സംരംഭത്തില്‍ തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



ഈ അവസരത്തില്‍ ഇത് വരെ ഇറങ്ങിയതെല്ലാം ചേര്‍ത്തു ഒരു പാക്ക് ഇറക്കാന്‍ ആഗ്രഹിക്കുകയാണ്

ഇത് വരെ ചെയ്ത പ്രോജക്റ്റുകള്‍ താഴെ പറയുന്നവയാണ്.


ചില്‍ട്രന്‍ ഓഫ് ഹെവന്‍ (Children of Heaven, 1997)

സൈക്കോ (Psycho, 1960)

ഇന്‍സെപ്ഷന്‍ (Inception 2010)

സ്പ്രിംഗ്, സമ്മര്‍,ഫാള്‍, വിന്‍റെര്‍ ആന്‍ഡ് സ്പ്രിംഗ് (Spring Summer Fall Winter and Spring 2003)

മലീന (Malena 2000)


ഡൌണ്‍ലോഡ് ലിങ്ക് (Download Links)

https://www.dropbox.com/sh/bcfanxyd4g4yruo/efOPV1XihG (Folders)

പാക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക (Single File ZIP Pack)

https://www.dropbox.com/s/am5esoatyltndqd/Msone%20Subtitles%20Pack%201%20%28November%202012%29.zip

നന്ദി

എം-സോണ്‍ Join: https://www.facebook.com/groups/MSONEsubs/

Thursday, November 22, 2012

Malena Malayalam Subtitles - മലീന മലയാളം സബ്ടൈറ്റില്‍സ്


 എം-സോണ്‍ അംഗം ജെഷിമോന്‍ ചെയ്ത പരിഭാഷ, മലേന,

സിനിമ പരദൈസോ എന്നാ മനോഹര സിനിമയുടെ സംവിധായകന്‍ സംവിധാനം ചെയ്ത സിനിമ, ഒരു കൌമാരക്കാരന്റെ മലേന എന്ന സ്ത്രീയോടുള്ള ലൈംഗിക ആകര്‍ഷണം അവനെ ഒരു ഒളിഞ്ഞു നോട്ടക്കാരനാക്കുന്നു. അവന്റെ കണ്ണുകളിലൂടെ മലെനയുടെ ജീവിതം, സാമൂഹിക അവസ്ഥകള്‍, സമൂഹത്തിന്റെ മാന്യത എന്ന മൂടുപടം ഒക്കെയും നാം കാണുന്നു.

(Courtesy:http://dreamer-rishi.blogspot.in/2010_12_01_archive.html)

എം-സോണിന്റെ അഞ്ചാമത് സംരംഭം നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു


Translated by M-Zone member JeshiMon - Malena Directed by the director of beautiful movie Cinema Paradiso.

M-Zone Proudly presents their 5th project MALENA



Details:
Movie: Malena
Year: 2000
Diector: Giuseppe Tornatore
Format: DvD RiP
Running Time: 109 Minutes
Frame Rate: 23.976 FPS

Download Links

SRT File
********
Download
Mirror Download

For VLC (idx/SUB)
*****************

Download 
Mirror  Download

Friday, November 16, 2012

INCEPTION Malayala Subtitles, ഇന്‍സെപ്ഷന്‍ (2010)


ഇന്‍സെപ്ഷന്‍ 2010

എം-സോണ്‍ അവതരിപ്പിക്കുന്നു
*********************************

എം-സോണ്‍ ഗ്രൂപ്പിന്റെ നാലാമത് റിലീസ് - ഇന്‍സെപ്ഷന്‍ (2010), ഞങ്ങള്‍ക്കുറപ്പാണ് നിങ്ങള്‍ക്കീ സിനിമ ഇംഗ്ലീഷില്‍ കണ്ടിട്ട് മനസ്സിലായിട്ടില്ല എന്ന്. എന്തുകൊണ്ട് മലയാളത്തില്‍ ഒന്ന് ശ്രമിച്ചു കൂടാ. കുറച്ചെങ്കിലും കൂടുതല്‍ മനസ്സിലാവും എന്ന് തീര്‍ച്ച.

എം-സോണ്‍ അഭിമാനപുരസ്ക്കരം നിങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവയ്ക്കുന്നു ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍














INCEPTION 2010

MSone Group Presents
******************

The 4th release of Msone Group - INCEPTION(2010), We are almost sure that you cant understand this movie till now. Why dont you try the movie with our malayalam subtitles. You will get the idea for sure.

MSone is proud to present before you their 4th project
INCEPTION by Christopher Nolan


Film:INCEPTION
Director: Christopher Nolan
Version:BR RiP, DvD RiP
Run Time: 147 minutes
Frame Rate: 23.976 FPS

Download Links
--------------

SRT File

Download

Mirror Download

For VLC (idx/sub)

Download

Mirror Download

Visit, സന്ദര്‍ശിക്കുക: MSONEsubs

Monday, November 12, 2012

Spring, Summer, Fall, Winter & Spring Malayalam Subtitles-മലയാളം സബ്ടൈറ്റില്‍


എം-സോണ്‍ ഗ്രൂപ്‌ ഒരുക്കുന്ന മൂന്നാമത് മലയാളം സബ്‌ടൈറ്റിലുകള്‍ . . .

ഇത്തവണ കിം കി ദുക് കിം എന്ന പ്രശസ്ത കൊറിയന്‍ സംവിധായകന്‍റെ
സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്‍റര്‍ ആന്‍ഡ്‌ സ്പ്രിംഗ് എന്ന ചിത്രം ആണ് നിങ്ങള്ക്ക് വേണ്ടി മലയാളത്തില്‍ ഒരുക്കിയിരിക്കുന്നത്. . . ജീവിതത്തിലെ പല കാലഘട്ടങ്ങളെ കുറിച്ച്  വ്യക്തമായി പ്രതിപാതിക്കുന്ന ഈ സിനിമയില്‍ സംഭാഷണങ്ങള്‍ കുറച്ചേ ഉള്ളൂ എങ്കിലും പ്രാധാന്യം എറിയതാണ്. ഇത്തരം ഒരു സിനിമ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ട്. . .


Film Name: Spring Summer Fall Winter and Spring (2003)
Language:Korean
Director: Kim Ki Duk Kim
Version available: DvD RiP and 3CD RiP
Frame Rate: 23.976 FPS



Download Links
**************
DVD Rip
^^^^^^^
SRT File  Downlaod

For VLC (idx/SUB) Downlaod

3CD RiP
^^^^^^^

SRT Files Downlaod

For VLC (idx/SUB) Download


Saturday, November 10, 2012

Psycho Malayalam Subtitles- സൈക്കോ മലയാളം സബ്‌ടൈറ്റില്‍സ്


എം-സോൺ അഭിമാനപുരസ്കരം മലയാളികൾക്ക് ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയുടെ മലയാളം സബ്ടൈറ്റിൽ കാഴ്ച്ചവെക്കുന്നു. ഇനി ഹിച്ച്‌കോക്കിന്റെ ഈ ക്ലാസിക്ക് സിനിമ മലയാളത്തിൽ കാണാം.





സസ്പെൻസ്/ഹൊറർ ശ്രേണിയിൽ പെടുന്ന സിനിമകളിലെ ക്ലാസിക്കായി കണകക്കുന്ന സിനിമയാണ് ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് സംവിധാനം ചെയ്ത് 1960-ല്‍ പുറത്തിറങ്ങിയ സൈക്കോ.
ഈ സിനിമയിൽ ഹിച്ച്‌കോക്ക് മനുഷ്യമനസില്‍ നിര്‍വചിക്കാനാവാത്തവിധം പതിഞ്ഞുകിടക്കുന്ന ഒറ്റപ്പെടല്‍ എന്ന അവസ്ഥ, വിധേയത്വം, ലൈംഗികചോദന, മറ്റുളളവരുടെ ചെയ്തികളെ അവരറിയാതെ മാറിനിന്നുളള ഒളിഞ്ഞുനോട്ടം, പൈശാചികത, അതോടൊപ്പം കഴിഞ്ഞകാലത്തിന്റെ നടുക്കം തരുന്ന ക്രൂരത കലര്‍ന്ന സംഭവങ്ങളുടെ ഓര്‍മകള്‍-ഇവയെല്ലാം ഈ സിനിമയില്‍ പ്രേക്ഷകര്‍ക്ക് സ്വീകാര്യമായ വിധത്തില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്



MSone is announcing their second official release


This time MSone comes with a English Classic, A HitchCockian Thriller

Film:Psycho
Year: 1960
Frame Rate:23.976 & 25
Running Time: 109 Minutes & 104 Minutes




SRT Files (Two versions for different frame rates)

23.976 FPS  Downlaod

25        FPS  Download

idx/sub format for VLC Users

23.976 FPS Download

25       FPS  Download

മലയാളം സബ്ടൈറ്റിലിന് സന്ദർശിക്കുക

Saturday, November 3, 2012

നന്ദി, സഹകരണം തുടരുക. Thanks for the Support and Please Continue


Children of Heaven ഞങ്ങള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് കഴിഞു ഇങ്ങനെ ഒരു ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല ഇത് ഇത്രയധികം മുന്നോട്ടു പോകുമെന്നും വേറെയും സിനിമകള്‍ ചെയാന്‍ സാധിക്കുമെന്നും. ഇപ്പോള്‍ Children of Heaven ശേഷം മൂന്നു സിനിമകള്‍ ആണ് നമ്മള്‍ തുടങ്ങിയത്. Psycho, Inception, Cinema Paradiso

Psycho - http://www.facebook.com/groups/MSONEsubs/276706439099015/ (70.94% Completed)

Inception - http://www.facebook.com/groups/MSONEsubs/277831512319841/   (76.69% Completed)

ഇവ രണ്ടും ഗ്രൂപ്പില്‍ തന്നെ പുരോഗമിച്ചപ്പോള്‍ Cinema Paradiso നമ്മള്‍ കുറച്ചു കൂടി സൌകര്യപ്രദമായ വിക്കി പേജില്‍ ആണ് തുടങ്ങിയത്. അവിടെ പലരും സഹകരിക്കുന്നുണ്ട്, ആരൊക്കെ എന്ന് Msone പ്രവര്‍ത്തകര്‍ മോണിട്ടര്‍ ചെയ്യുന്നുമുണ്ട് അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് തന്നെ ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു. സിനിമ പരദൈസോ മുഴുമിപ്പിക്കാന്‍ ഏവരും സഹകരിക്കണം എന്ന് അപേക്ഷിക്കുന്നു. താഴെ ഉള്ളതാണ് അതിന്റെ ലിങ്ക്.

Cinema Paradiso Editing Page - http://ml.msonesubs.wikia.com/wiki/Cinema_Paradiso    (10.97% Completed)

എഡിറ്റിംഗ് എങ്ങനെ വിക്കി പേജില്‍ നടത്താം എന്നതിനെ കുറിച്ച് ഇവിടെ വായിക്കാം

Cinema Paradiso Instructions - http://www.facebook.com/groups/MSONEsubs/permalink/278273418942317/


അക്ഷര തെറ്റുകള്‍ തിരുത്തല്‍ തൊട്ടു നൂറു വരിയെങ്കില്‍ നൂറു വരി എഡിറ്റ്‌ ചെയ്യുന്നത് അടക്കം നിങ്ങള്ക്ക് കഴിയാവുന്ന സഹായം ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കളെ ഇതേ കുറിച്ച് അറിയിക്കുക, അവരെയും ഇതില്‍ പങ്കാളികളാക്കുക അങ്ങനെ കഴിയുന്ന എന്തും ചെയ്യുക.

നന്ദി
Msone Group

???????????????????????????????????????????????????????????
???????????????????????????????????????????????????????????
????                                                                                         ????
???? MSONE SUBS - Malayalam Subtitles for Everyone          ????
????                                                                                         ????
???????????????????????????????????????????????????????????
???????????????????????????????????????????????????????????